---
title: "കണ്ണൂർ നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട; മയക്ക് മരുന്ന് പാർട്ടിക്കെത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ"
english_title: "Big drug bust in Kannur;  Three youths arrested for attending drug party"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/1011/Three youths arrested "
published_at: "2021-10-04T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615a53ad79df2_PicsArt_10-04-06.34.17.jpg"
keywords: []
---

# കണ്ണൂർ നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട; മയക്ക് മരുന്ന് പാർട്ടിക്കെത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട മയക്ക് മരുന്ന് പാർട്ടിക്കായി നഗരത്തിൽ തമ്പടിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ കൊച്ചി മോഡൽ മയക്ക് മരുന്ന് പാർട്ടിക്കായി നഗരത്തിൽ തമ്പടിച്ച മൂന്ന് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

കണ്ണൂർ നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട മയക്ക് മരുന്ന് പാർട്ടിക്കായി നഗരത്തിൽ തമ്പടിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ കൊച്ചി മോഡൽ മയക്ക് മരുന്ന് പാർട്ടിക്കായി നഗരത്തിൽ തമ്പടിച്ച മൂന്ന് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കണ്ണൂർ അസിസ്റ്റൻൻ്റ് കമ്മീഷണർ പി.പി സദാനന്ദൻ്റെയും കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെയും നേത്യത്വത്തിലാണ് പിടികൂടിയത് യുവാക്കൾ നഗരത്തിലെത്തിയതായ രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ നഗരത്തിൽ ഞായറാഴ്ച പകൽ നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്.

  ഇവരിൽ നിന്ന് വില്പനക്കായി തയ്യാറാക്കിയ 10 ഗ്രാം മാരക മയക്കുമരുന്നായ MDMA യും ഒരു കിലോഗ്രാം കഞ്ചാവും കണ്ടെത്തിയിട്ടുണ്ട് ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയാ പ്ളാറ്റ് ഫോമിൽ കൂടിയാണ് പ്രതികൾ മയക്ക് മരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നത് തുടർന്ന് പ്രത്യേകം കോഡ് ഭാഷയിലൂടെയാണ് ഇവർ ഉപഭോക്താക്കളോട് പ്രത്യേക സ്ഥലത്ത് എത്തിച്ചേരുവാൻ അറിയിക്കുന്നത്.

  സ്ഥിരം ഉപഭോക്താക്കൾക്ക് പ്രത്യേകം കോഡ് ഭാഷയും പുതുതായി എത്തുന്നവർക്ക് മറ്റൊരു കോഡ് ഭാഷയും ഉപയോഗിക്കുന്നതാണ് ഇവരുടെ ശൈലി ,വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇവർ മയക്ക് മരുന്ന് വില്പനക്കായി എത്തിക്കുന്നത് ഞായറാഴ്ച രാവിലെ മുതൽ ഓപ്പറേഷൻ ബ്ലാക്ക് സ്മോക്ക് എന്ന പേരിൽ വിവിധ സംഘങ്ങളായി പോലീസ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് കണ്ണുർ താളിക്കാവിനടുത്തുള്ള ലോഡ്ജിന് സമീപം വച്ച് പ്രതികൾ പിടിയിലാവുന്നത് പ്രതികൾക്ക് അന്യസംസ്ഥാന ബന്ധങ്ങൾ ഉള്ളതായി പോലിസ് ഉദ്യോഗസ്ഥർ പറഞ്ഞു പോലിസ് പിടിയിലായിട്ടും പ്രതികളുടെ ഫോണിലേക്ക് കല്ല് (MDMA യുടെ കോഡ്) അന്വേഷിച്ച് നിരന്തരം വിളികൾ ആണ്.

ആദികടലായി സ്വദേശി റനീസ് ആണ് മയക്കുമരുന്ന് നാട്ടിലെത്തിക്കുന്നതും വില്പന കോഡിനേറ്റ് ചെയ്യുന്നതും ഇവർക്ക് മറ്റ് കേസ് കൾ ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട് നഗരത്തിൽ ഞായറാഴ്ച 6 മണിക്കൂർ ഓപ്പറേഷൻ ബ്ലാക്ക് നീണ്ടു നിന്നു കണ്ണൂർ ടൗൺ അഡിഷണൽ സബ് ഇൻസ്പെക്ടർ രാജിവ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്

സംഘത്തിൽ GSI മാരായ മഹിജൻ ,അനീഷ് കുറുവ GASI രഞ്ജിത്ത് ചേണിച്ചേരി സീനിയർ സി പി ഒ മഹേഷ് മറ്റ് DANSAF അംഗങ്ങളും ഉണ്ടായിരുന്നു നഗരത്തിലെ മയക്ക് മരുന്ന് വിൽപ്പനക്കെതിരെ ഇനിയും ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/1011/Three youths arrested )